Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Construction

ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ; ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഒ​ക്ടോ​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന പു​ന​ര​ധി​വാ​സ ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഒ​ക്ടോ​ബ​ർ 31ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ. ടൗ​ൺ​ഷി​പ്പി​ലെ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​വം​ബ​ർ 15ന​കം പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, ടി. ​സി​ദ്ദി​ഖ്, കെ.​എം. ഷാ​ജി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന കാ​ബി​ന​റ്റ് സ​ബ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ന് ന​റു​ക്കെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വീ​ടു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക അ​ന്തി​മ​മാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ക്കും. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന വാ​ട​ക​യും ഭ​ക്ഷ​ണ കൂ​പ്പ​ണും തു​ട​രും.

Latest News

Corehub Up